More arrest in bulandhshar riot case
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സൈനികൻ പിടിയിലായി. ശ്രീനഗറിൽ ഇയാൾ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടൻ തന്നെ ഉത്തർപ്രദേശ് പോലീസിന് കൈമാറും.